2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

ആരോഗ്യ രക്ഷയ്ക്കായി കര്‍ശന നടപടി

തൊടുപുഴ: എലിപ്പനിപോലുള്ള പകര്‍ച്ചവ്യാധി തടയാന്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ വകുപ്പുകള്‍ സംയുക്തമായി കര്‍ശന നടപടി സ്വീകരിക്കും.
പൊതുജനങ്ങളും ശുചീകരണ, ചികില്‍സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മറ്റുദ്യോഗസ്ഥര്‍ക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്യണം എന്നും അത് കഴിക്കുന്നുണ്ട് എന്നുറപ്പാക്കണം എന്നും കളക്ടര്‍ പറഞ്ഞു. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പ്രതിരോധ മരുന്നന്റെ വിതരണത്തിന് പ്രത്യേക കൗണ്ടറുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. കൊതുകു നശീകരണത്തിന് പുകയ്ക്കാനുള്ള ചൂര്‍ണവും കുടിവെള്ളം തിളപ്പിക്കാനുള്ള പൊടിയും ആയുര്‍വേദ വകുപ്പ് വിതരണം ചെയ്യും.
കുടിവെള്ളം 20 മിനിറ്റെങ്കിലും തിളപ്പിച്ചശേഷമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.