2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആരോഗ്യ മന്ത്രിയുടെ മെഡിക്കല്‍ കോളജ് സന്ദര്‍ശനം പ്രഹസനം: ബി.ജെ.പി

വടക്കാഞ്ചേരി: ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറുടെ മെഡിക്കല്‍ കോളജ് സന്ദര്‍ശനം പ്രഹസനവും, ജനവഞ്ചനയുമാണെന്ന് ബി.ജെ.പി വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആശുപത്രിയിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം ദയാനന്ദന്‍ മാമ്പുള്ളി ഉദ്ഘാടനം ചെയ്തു.
നിയോജക മണ്ഡലം പ്രസിഡന്റ് കെ.ഗിരീഷ് കുമാര്‍ അധ്യക്ഷനായി. ഐ.എന്‍ രാജേഷ്, അഡ്വ: ഗിരിജന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.