2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആരോഗ്യത്തിനു സര്‍ക്കാര്‍ കനിയണം

കണ്ണൂര്‍: സംസ്ഥാനത്തെ എറ്റവും മോശം ആശുപത്രിയായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തതു കണ്ണൂര്‍ ജില്ലാ ആശുപത്രിയെയാണ്. പുതിയ സര്‍ക്കാര്‍ ആരോഗ്യമേഖലയെ പരിഗണിച്ചില്ലെങ്കില്‍ ജില്ല ഐ.സി.യുവിലാവും. നൂറുകണക്കിനു നിര്‍ധന രോഗികളെത്തുന്ന ജില്ലാ ആശുപത്രിയിലെയും താലൂക്ക് ആശുപത്രികളിലെയും അവസ്ഥ ഇതിനു തെളിവാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ നൂറോളം ഡോക്ടര്‍മാരുടെയും 150ഓളം നഴ്‌സുമാരുടെ തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു. വിരമിച്ചവരെയും എം.ബി.ബി.എസ് കഴിഞ്ഞ് കാര്യമായ പ്രയോഗിക പരിശീലനം ഇല്ലാത്തവരെയുമൊക്കെ ദിവസവേതനത്തിനു നിയോഗിച്ചാണു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പലതും പ്രവര്‍ത്തിപ്പിക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം 105 സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളാണു ജില്ലയിലുള്ളത്. എന്‍.എ.ബി.എച്ച് അംഗീകാരമുള്ള ജില്ലാ ആശുപത്രി പോലും സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നിലാണ്. ജില്ലാ ആശുപത്രിയിലേക്ക് അനുവദിച്ച ട്രോമാകെയര്‍ ഏതുനിമിഷവും നഷ്ടപ്പെടാവുന്ന സ്ഥിതിയാണ്. തലശ്ശേരി ജനറല്‍ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ അഭാവം മൂലം ഒ.പി പ്രവര്‍ത്തനം പോലും ചടങ്ങിനു മാത്രമായി ഒതുങ്ങി. 200 രോഗികളെ കിടത്തിചികിത്സിക്കാന്‍ സൗകര്യമുള്ള അവിടെ 20ല്‍ താഴെപേര്‍ മാത്രമാണു ചികിത്സയിലുള്ളത്. 19 ഡോക്ടര്‍മാരുടെ തസ്തിക അനുവദിക്കപ്പെട്ട തലശ്ശേരിയില്‍ ദിവസവേതനക്കാരടക്കം നാലു ഡോക്ടര്‍മാരാണു നിലവിലുള്ളത്. നൂറുകണക്കിനു രോഗികളെത്തുന്ന തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ ഇല്ലായ്മയും ശോച്യാവസ്ഥയും കൊടികുത്തി വാഴുകയാണ്. ഒ.പി ചീട്ട് നല്‍കുന്നവര്‍ മുതല്‍ സര്‍ജന്‍മാര്‍ വരെയുള്ളവരുടെ ഒഴിവുകള്‍ നികത്തിയില്ലെങ്കില്‍ ജില്ലയിലെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.