2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ആരോഗ്യത്തിനും വരുമാനത്തിനും കരിങ്കോഴി

ഇറച്ചിക്കും മുട്ടയ്ക്കും പോഷകമൂല്യവും ഔഷധഗുണവും ഉള്ളതിനാല്‍ കരിങ്കോഴിക്ക് ആവശ്യക്കാര്‍ കൂടുന്നു.

ആറുമാസംവരെ പ്രായമായ കരിങ്കോഴിക്ക് 600 രൂപ മുതലും മുട്ടയൊന്നിന് 30 രൂപ മുതല്‍ 40 രൂപവരെ വിപണിയില്‍ വില ലഭിക്കുന്നതിനാല്‍ കരിങ്കോഴിവളര്‍ത്തല്‍ ഒരു വരുമാനമായി മാറ്റാം.

പത്ത് കോഴികളെ വളര്‍ത്തുകയാണെങ്കില്‍ ഒരു പൂവനും ഒന്‍പത് പിടയുമാണ് വേണ്ടത്.
്ഒരേ പ്രായത്തിലുള്ളതായിരിക്കണം.

മറ്റുകോഴികളുടെ കൂടെ വളര്‍ത്താതിരിക്കുക.

ആറുമാസം മുതല്‍ മുട്ട ലഭിച്ചുതുടങ്ങും.

 

അരി, ഗോതമ്പ് എന്നിവ തീറ്റയായി നല്‍കാം.

ചോളപ്പൊടി, കക്ക, മീന്‍ പൊടി,സോയ എന്നിവചേര്‍ത്ത് മിക്‌സ് ചെയ്ത് നല്‍കിയാല്‍ മുട്ട ഉല്‍പാദം വര്‍ദ്ധിക്കും.

കരിങ്കോഴിക്ക് നല്‍കേണ്ട മരുന്നിനെക്കുറിച്ചും വാക്‌സിനെക്കുറിച്ചും മൃഗാശുപത്രികളില്‍നിന്നും വിവരങ്ങള്‍ ലഭിക്കും.

അംഗീകാരമുള്ള ഫാമുകള്‍, കാര്‍ഷിക സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്ന് കരിങ്കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് നല്ലത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.