2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ആരോഗ്യം കാക്കാന്‍ പൊടിക്കൈകള്‍

ആഹാരം കഴിക്കുമ്പോള്‍ ചില മുന്‍കരുതലുകള്‍ ആകാവുന്നതാണ്. അതില്‍ പ്രധാനം കഴിക്കുന്നത് അറിഞ്ഞ് കഴിക്കുക എന്നതുതന്നെ. മണവും രുചിയും ആകൃതിയും മനസിലാക്കി കഴിക്കാം.
കൂടുതല്‍ ശ്രദ്ധ വൃത്തിയിലായിരിക്കണം. ഗുണവും നോക്കണം. എന്തുകഴിക്കുന്നു എന്നത് ഏറെ പ്രധാനമാണ്.

കാലവര്‍ഷക്കാലത്ത് അധികം ആഹാരം കഴിക്കാതിരിക്കുക. ഉപ്പ് കഴിയുന്നത്ര കുറയ്ക്കുക. എണ്ണ അത്യാവശ്യത്തിനുമാത്രം. ശരീരത്തില്‍ ജലാംശം കുറയാതെ സൂക്ഷിക്കാനാണിത്.
പാചകം ചെയ്ത പച്ചക്കറികളും പഴവര്‍ഗങ്ങളും ധാന്യവര്‍ഗങ്ങളും കഴിക്കുക. ഇറച്ചിയും മത്സ്യവും കഴിയുന്നത്ര ഒഴിവാക്കുക.

തണ്ണിമത്തന്‍, മസ്‌ക് മെലണ്‍ തുടങ്ങിയവ വേണ്ട. ശരീരത്തില്‍ താപനില ക്രമീകരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക.

കുരുമുളക്, കായം, മല്ലി, മഞ്ഞള്‍, നാരങ്ങ, പുതിന, ഉലുവ, ഉള്ളി, ക്യാബേജ്, ബദാം തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തുക.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.