2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ആരെങ്കിലും ഇതൊന്നു ശരിയാക്കുമോ ? കളിസ്ഥലമില്ലാതെ കുണിയ സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കുണിയ: കളിസ്ഥലമില്ലാതെ വലയുന്ന കുണിയ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ചോദിക്കുന്നു ആരെങ്കിലും ഇതൊന്നു ശരിയാക്കുമോയെന്ന്. അറുന്നൂറിലധികം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന ഈ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കായിക ക്ഷമത പരീക്ഷിക്കണമെങ്കില്‍ ഇതിന് വേണ്ട കളിസ്ഥലമില്ലാത്തത് അധ്യാപകരെയും, വിദ്യാര്‍ഥികളേയും ഒരു പോലെ വലക്കുന്നു.
സ്‌കൂള്‍ ആരംഭ കാലം തൊട്ടു നാട്ടുകാര്‍ ഉണ്ടാക്കിയ കെട്ടിടങ്ങളാണ് ഇവിടെ വിദ്യാര്‍ഥികള്‍ക്കു പഠനം നടത്താന്‍ ഉപകരിച്ചിരുന്നത്. ഈയടുത്ത കാലത്ത് ചില കെട്ടിടങ്ങള്‍ ഇവിടെ സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുട്ടികള്‍ക്ക് ആവശ്യമായ കളിസ്ഥലം തയാറാക്കി കൊടുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കാലങ്ങളായി സാധിച്ചിട്ടില്ല.
ഇതിന് പരിഹാരം കാണാന്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുമ്പ് സ്‌കൂളിന് പിറക് വശത്തായി രണ്ടേക്കറോളം സ്ഥലം വാങ്ങുകയുണ്ടായി.
എന്നാല്‍ ഈ സ്ഥലം ഉപയോഗപ്രദമാക്കാന്‍ ചുരുങ്ങിയത് 10 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. സ്ഥലത്തെ പാറ മണ്ണിട്ട് നികത്തിയാലേ ഇത് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കളിസ്ഥലത്തിന് വേണ്ടി സ്ഥലം വാങ്ങിയ വിവരം ആറ് വര്‍ഷം മുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരുന്നെങ്കിലും ഒരു ലക്ഷം രൂപ മാത്രമാണ് അന്ന് സഹായ ധനമായി സ്‌കൂളിന് ലഭിച്ചത്. ഈ തുക കൊണ്ട് ചുറ്റുമതില്‍ നിര്‍മാണവും, ബാക്കിയുള്ള തുകക്ക് മണ്ണും ഇറക്കിയതോടെ തുക തീര്‍ന്നു.
എന്നാല്‍ ഈ സ്ഥലം ഉപയോഗപ്രദമാക്കാന്‍ ഇനിയും വേണ്ടി വരുന്ന തുക അധികൃതര്‍ നല്‍കിയാല്‍ ഇത് ശരിയാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News