2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആരാധനാലയങ്ങളില്‍നിന്നും ഉയരുന്നത് നന്മകള്‍: പി.സി വിഷ്ണുനാഥ്

മണ്ണഞ്ചേരി :ലോകത്താകെയുള്ള ആരാധനാലയങ്ങളില്‍ നിന്നും ഉയരുന്നത് നന്മയുടെ ശീലുകള്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ് പറഞ്ഞു.ആര്‍.ബാലകൃഷ്ണപിള്ളയുടെ വിവാദപരാമര്‍ശത്തില്‍ പ്രതിഷേധിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് മഹല്ല് കോ – ഓര്‍ഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലകൃഷ്ണപിള്ള ഹീനമായ മനസിന്റെ ഉടമയാണ് അങ്ങനെയുള്ളവരില്‍ നിന്നേ ഇത്തരം പരാമര്‍ശങ്ങള്‍ ഉയര്‍ന്നുവരുകയുള്ളു.ബാങ്കുവിളിയുടെ പവിത്രത ബാലകൃഷ്ണപിള്ളയ്ക്ക് മനസിലാകാഞ്ഞിട്ടല്ലെന്നും സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ ഉള്ളില്‍ കൊണ്ടുനടക്കുന്നതിനാല്‍ വിളിച്ചുപറയുന്നതാണെന്നും വിഷ്ണുനാഥ് പറഞ്ഞു.
കേരളത്തില്‍ ഒരുചുവരിലൂടെ അതിരുകള്‍ പങ്കിടുന്ന നിരവധി പള്ളികളും ക്ഷേത്രങ്ങളും നിലവില്‍ ഉണ്ട്.ഇവിടെയൊന്നും വിശ്വാസികള്‍ യാതോരു അസഹിഷ്ണിതയും പ്രകടിപ്പിക്കാത്തത് മലയാളിയുടെ ഉയര്‍ന്ന മാനസികനിലവാരമാണെന്നും അദ്ദേഹം  പറഞ്ഞു.
ഒരു വിവരക്കേടിനെതിരെ പ്രതിരോധിക്കാന്‍ മാന്യമായ ശൈലിയില്‍ മതസൗഹാര്‍ദ്ദസമ്മേളനം നടത്തിയത് അനുകരണീയമാണെന്നും ഇത്തരം മണ്ണഞ്ചേരി മോഡല്‍ നാടിന് അനിവാര്യമാണെന്നും പി.സി.വിഷ്ണുനാഥ് വ്യക്തമാക്കി.
സി.സി.നിസാര്‍ അദ്ധ്യക്ഷതവഹിച്ചു സയ്യിദ് പി.എം.എസ്.എ.ആറ്റക്കോയങ്ങള്‍ ആമുഖപ്രഭാഷണവും കടയ്ക്കല്‍ ജുനൈദ് മുഖ്യപ്രഭാഷണം നടത്തി.
ബ്രദര്‍ മാത്യൂ ആല്‍ബിന്‍,കാവുംങ്കല്‍ ദേവസ്വം പ്രസിഡന്റ് സി.പി.രവീന്ദ്രന്‍, ഐ.ബി.ഉസ്മാന്‍ ഫൈസി,എ.എം.മീരാന്‍ബാഖവി,അബ്ദുള്‍റഷീദ് ബാഖവി,ഷാജി പനമ്പിള്ളി,ഷെറഫ്ക്കുട്ടി എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.