2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

ആരാദ്യം ചേര്‍ക്കും

കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കണമെന്നതു വളരെ നല്ല നിര്‍ദേശമാണ്. പക്ഷേ, അതിനു തുടക്കം കുറിക്കേണ്ടത് വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന മന്ത്രിമാര്‍ മുതല്‍ മക്കളെ ഗള്‍ഫ് നാടുകളിലും യൂറോപ്യന്‍ രാജ്യങ്ങളിലും പഠിക്കാന്‍വിട്ടു കേരളത്തിലെ കാംപസ് രാഷ്ട്രീയത്തിനു മുറവിളി കൂട്ടുന്ന സകല ജനപ്രതിനിധികളുംവരെയുള്ളവരാണ്. അവര്‍ ആദ്യം മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കട്ടെ.
അതിന്റെ ആദ്യപടിയെന്ന നിലയ്ക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരെങ്കിലും അവരുടെ മക്കളെ നിര്‍ബന്ധമായും സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ക്കട്ടെ. അപ്പോള്‍ മുതല്‍ അധ്യയനരംഗത്തും അധ്യാപകര്‍ക്കിടയിലും ആത്മാര്‍ഥതയുടെയും ജാഗ്രതയുടെയും പ്രതിഫലനങ്ങള്‍ കാണാം.

എ ടി അഷ്‌റഫ്, കരുവാരകുണ്ട്


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News