2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആയക്കാട് മോഷണം പെരുകുന്നു; മൂന്ന് കടകളുടെ പൂട്ട് തകര്‍ത്ത് അര ലക്ഷം രൂപ കവര്‍ന്നു

കോതമംഗലം: ആയക്കാട് കവലയില്‍ കവര്‍ച്ചക്കാരുടെ വിളയാട്ടം.തിങ്കളാഴ്ച്ച പുലര്‍ച്ചയോടെയാണു മോഷണം നടന്നിരിക്കുന്നത്. രണ്ട് മെഡിക്കല്‍ ഷോപ്പുകളിലും ബേക്കറിയില്‍ നിന്നുമായി അര ലക്ഷത്തോളം രൂപയാണു മോഷ്ടാക്കള്‍ കവര്‍ന്നെടുത്തത്.
കൃഷ്ണകുമാര്‍, ജയരാജ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഭീമാ മെഡിക്കല്‍സില്‍ നിന്നും 21000 രൂപയും, ഡോ. സാം പോളിന്റെ ഉടമസ്ഥതയിലുള്ള കരുണാ മെഡിക്കല്‍സില്‍ നിന്നും പതിനായിരത്തോളം രൂപയും സജീവിന്റെ ഉടമസ്ഥതയിലുള്ള റിലാക്‌സ് ബേക്കറിയില്‍ നിന്നും ആറായിരത്തോളം രൂപയും പ്രാഥമിക കണക്കെടുപ്പില്‍ നഷ്ടപെട്ടിട്ടുണ്ട്.
ഷട്ടറിന്റെ പൂട്ട് തകര്‍ത്താണു മോഷ്ടാക്കള്‍ കടകളില്‍ പ്രവേശിച്ചത്.അറുത്ത താഴും ആയു ധങ്ങളും മോഷ്ടാക്കള്‍ കൈവശംകൊണ്ടുപോയി. രാത്രി പന്ത്രണ്ട് മണി വരെ പരിസരത്തെ കടകളില്‍ ആളുകളുണ്ടായിരുന്നു.രാത്രിയില്‍ പല തവണ കറണ്ട് പോയിരുന്നു. അര്‍ധരാത്രിയോടെ കവലയിലൂടെ ആരോ ഓടി മാറുന്നത് ശ്രദ്ധയില്‍പെട്ട സമീപവാസി ടോര്‍ച്ച് അടിച്ച് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് ഒളിച്ചിരുന്ന മോഷ്ടാക്കള്‍ മോഷണം നടത്തിയിരിക്കുന്നത്.കവലയില്‍ പ്രകാശം കൂടിയ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും, രാത്രി കാലങ്ങളിലെ പവര്‍ കട്ട് ഒഴിവാക്കി പൊലിസ് പടോളിങ് കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.