2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആമസോണില്‍ ഡിസ്‌കൗണ്ടുമായി സോണി എക്‌സീരിയ എക്‌സ്

ന്യൂഡല്‍ഹി: പുറത്തിറക്കി മണിക്കൂറുകള്‍ക്കകം ഡിസ്‌കൗണ്ട് നല്‍കിയിരിക്കുകയാണ് സോണി എക്‌സ്പീരിയ എക്‌സ്. 48,990 രൂപ വില വരുന്ന ഫോണിന് ആമസോണ്‍ ഇന്ത്യ വെബ്‌സൈറ്റില്‍ 4 ശതമാനം ഡിസ്‌കൗണ്ട് അതായത് 2000 രൂപ വിലക്കുറവ് ആണ് നല്‍കിയിരിക്കുന്നത്. സോണിയുടെ എക്‌സ്പീരിയ സീരീസ് സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ വിറ്റയിക്കാന്‍ ആമസോണിനെയാണ് സോണി പങ്കാളിയാക്കിയിരിക്കുന്നത്. 

എക്‌സ്പീരിയ എക്‌സ്, എക്‌സ്പീരിയ എക്‌സ്എ, എക്‌സ്പീരിയ എക്‌സ്എ അള്‍ട്ര എന്നിവയാണ് എക്‌സ്പീരിയ സീരീസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയ മാറ്റങ്ങളോടെയാണ് എക്‌സ്പീരിയയുടെ പുതിയ സ്മാര്‍ട്‌ഫോണുകള്‍ എത്തുന്നത്.

സോണി എക്‌സ്പീരിയ എക്‌സിന്റെ ഫീച്ചറുകള്‍

  • 5 ഇഞ്ച് ഫുള്‍ ഡിസ്‌പ്ലേ, മികച്ച 23 മെഗാപിക്‌സല്‍ പിന്‍ക്യാമറ, 13 മെഗാപിക്‌സല്‍ മുന്‍ക്യാമറ
  • ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, 4ജി LTE, ജിപിഎസ് . 2620എംഎഎച്ച് ബാറ്ററി ലൈഫ്.
  • 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 200ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം.
  • 153 ഗ്രാം തൂക്കമുള്ള ഹാന്‍ഡ്‌സെറ്റ് വെളുപ്പ്, കറുപ്പ്,ലൈം ഗോള്‍ഡ്, റോസ് ഗോള്‍ഡ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
  • വില 48,990

എക്‌സ്പീരിയ എക്‌സ്എ യുടെ സവിശേഷതകള്‍

  • 5 ഇഞ്ച് 720 പി. എച്ച്.ഡി ഡിസ്‌പ്ലേ,മീഡിയാടെക് MT6755 ഒക്ടാ കോര്‍ പ്രോസസര്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍
  •  2 ജിബി റാം, 16 ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 200ജിബി എക്‌സ്പാന്‍ഡബിള്‍. ആന്‍ഡ്രോയിഡ് 6.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം
  • 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറ . 8 മെഗാപിക്‌സല്‍ മുന്‍ ക്യാമറ. 4ജി ഘഠഋ സപ്പോര്‍ട്ട്, 2300എംഎഎച്ച് ബാറ്ററി
  • വില 20990

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.