2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഭ്യന്തര വിമാന സര്‍വിസില്‍ ഇന്ത്യ മൂന്നാമത്

ന്യൂഡല്‍ഹി: അന്താരാഷ്ട്രതലത്തില്‍ ഏറ്റവും കൂടുതല്‍ ആഭ്യന്തര വിമാന സര്‍വിസുകള്‍ നടത്തുന്നതില്‍ ഇന്ത്യ മൂന്നാമതെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ പത്തുലക്ഷം യാത്രക്കാരാണ് രാജ്യത്തിനുള്ളില്‍ വിമാനമാര്‍ഗം വഴി സഞ്ചരിച്ചത്. അതേസമയം അമേരിക്കയില്‍ 72 ലക്ഷം ആളുകളും ചൈനയില്‍ 43 ലക്ഷം ആളുകളും ആഭ്യന്തര വിമാനയാത്ര നടത്തി. സെന്റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്റെ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2015-16 വര്‍ഷങ്ങളില്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വിസുകളില്‍ 20-25 ശതമാനം വരെ പുരോഗതി കൈവരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
അതേസമയം അന്താരാഷട്ര- ആഭ്യന്തര വിമാന സര്‍വിസുകളില്‍ ഇന്ത്യ നാലാം സ്ഥാനത്താണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വിമാന സര്‍വിസുകളില്‍ ലോകതലത്തില്‍ മൂന്നാം സ്ഥാനത്തെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News