2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ആഭരണങ്ങളും പണവും അടങ്ങിയ ബാഗ് എസ്.ഐ ഉടമസ്ഥന് തിരിച്ചു നല്‍കി

തൃപ്പൂണിത്തുറ: വഴിയരികില്‍ നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണാഭരണവും പണവും ഉടമസ്ഥന് തിരികെ നല്‍കി സബ് ഇന്‍സ്‌പെക്ടര്‍ മാതൃകയായി. തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലിസ് സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ അജിത് കുമാറിനാണ് പട്രോളിങ്ങിനിടെ സ്വര്‍ണാഭരണവും പണവുമടങ്ങിയ ബാഗ് കിട്ടിയത്.
പട്രോളിങ്ങിനായി ശനിയാഴ്ച ഉച്ചയ്ക്ക് മിനിബൈപ്പാസ് റോഡിലൂടെ പോകുമ്പോള്‍ വഴിയരുകില്‍ കിടന്നിരുന്ന ബാഗ് ശ്രദ്ധയില്‍പ്പെട്ട് എടുത്ത് തുറന്നു നോക്കിയപ്പോള്‍ അതിനുള്ളില്‍ സ്വര്‍ണവും പണവും പേപ്പറുകളും ഇരിക്കുന്നതു കണ്ടു. ചേര്‍ത്തല പൂച്ചാക്കല്‍ സ്വദേശി ഉളവൈപ്പ് വീട്ടില്‍ അഭിലാഷിന്റെ മേല്‍വിലാസം ബാഗില്‍ നിന്നും ലഭിച്ചു.
18 പവന്റെ ആഭരണങ്ങളും 4500 രൂപയും ആണ് ബാഗില്‍ ഉണ്ടായിരുന്നത്. ബാങ്കില്‍ പണയം വയ്ക്കാന്‍ പോകുന്നതിനിടയില്‍ ആണ് ബാഗ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട ബാഗിനെക്കുറിച്ച് ദുഃഖാര്‍ത്തരായി ഇരിക്കുമ്പോഴാണ് പൊലിസിന്ഡറെ വിളി എത്തുന്നത്. ഇന്നലെ ഹില്‍പാലസ് പൊലിസ് സ്റ്റേഷനിലെത്തിയ അഭിലാഷും ഭാര്യയും പണവും ആഭരണങ്ങളുമടങ്ങിയ ബാഗ് തിരികെ വാങ്ങിക്കുമ്പോള്‍ സന്തോഷ് കൊണ്ട് കണ്ണുകള്‍ നിറഞ്ഞൊഴുകി. എസ്.ഐക്കും മറ്റ് പൊലിസുകാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ഇവര്‍ മടങ്ങിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.