2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആബി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 25വരെ

ആം ആദ്മി ബീമ യോജന (ആബി) പദ്ധതിയുടെ 2016-17 വര്‍ഷത്തേക്കുള്ള സ്‌കോളര്‍ഷിപ്പ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി 25 വരെ നീട്ടി. അപേക്ഷകള്‍ എല്ലാ അക്ഷയ വഴിയും സ്വീകരിക്കും.

ആബി പോളിസി ഉടമയുടെ ഒന്‍പതു മുതല്‍ 12 വരെ (ഐ.ടി.ഐ ഉള്‍പ്പെടെ) ക്ലാസില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാണ്. അപേക്ഷാ ഫോം ചിയാക്കിന്റെ വെബ്‌സൈറ്റില്‍നിന്നോ അക്ഷയകേന്ദ്രങ്ങളില്‍നിന്നോ ലഭിക്കും. സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ടത്.

ഫോമിനു രണ്ട് രൂപയും ഡാറ്റ എന്‍ട്രി ഫീസായി 15 രൂപയും അപേക്ഷകന്‍ നല്‍കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും തൊട്ടടുത്ത അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News