2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആഫ്രിക്കന്‍ സംഗീത രാജാവ് പാപ വെംബ അന്തരിച്ചു

കോംഗോ റുംബ രാജാവ് എന്നറിയപ്പെടുന്ന വിഖ്യാത ആഫ്രിക്കന്‍ സംഗീതജ്ഞന്‍ പാപ വെംബ അന്തരിച്ചു. ഐവറി കോസ്റ്റിലെ അബിദ്ജാനില്‍ സംഗീത പരിപാടിക്കിടെ കുഴഞ്ഞു വീണാണ് വെംബ മരിച്ചത്. തന്റേതായ ശൈലിയില്‍ ആഫ്രിക്കന്‍ സംഗീതത്തെ ലോകത്തെത്തിച്ച ആളാണ് 66 കാരനായ വെംബ.

പരമ്പരാഗത ആഫ്രിക്കന്‍ സംഗീതത്തെ പാശ്ചാത്യ സംഗീതവുമായും റോക്ക് സംഗീതവുമായും ആദ്യമായി കുട്ടിയിണച്ച് അവതരിപ്പിച്ചത് വെംബയാണ്. 1960 മുതല്‍ സംഗീത ലോകത്ത് വിസ്മയം തീര്‍ന്ന വെംബയ്ക്ക് ആഫ്രിക്കയെക്കൂടാതെ ലോകത്തെ നിരവധി ഫ്രഞ്ച് സംസാരിക്കുന്നവര്‍ ഫാന്‍സായുണ്ട്.

1986 ല്‍ അദ്ദേഹം ഫ്രാന്‍സിലേക്ക് കുടിയേറിപ്പാര്‍ത്തു. 1988ല്‍ ഫ്രാന്‍സിലെ മാര്‍ട്ടിന്‍ മിഷനിയര്‍ നിര്‍മിച്ച ആല്‍ബത്തില്‍ പാടുന്നതോടെയാണ് വെംബ ശ്രദ്ധിക്കപ്പെടുന്നത്. ആഫ്രിക്കന്‍- പോപ് മിശ്രിത സംഗീതമായിരുന്നു അതില്‍ ശ്രദ്ധേയമായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.