2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ആഫ്രിക്കന്‍ പായലേ വിട…

പൊഴുതന: ആഫ്രിക്കന്‍ പായലിന്റെ പിടിയിലമര്‍ന്ന് നാശത്തിന്റെ വക്കിലെത്തിയ പൊഴുതന ആനോത്ത് പുഴയുടെ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
നിലവില്‍ കബനിയുടെ കൈവഴിയായ ആനോത്ത് പുഴ പായല്‍കയറി നാശത്തിന്റെ വക്കിലായിരുന്നു. പൊഴുതന പഞ്ചായത്തില്‍ പെരുങ്കോട മുതല്‍ എടത്തറ കടവ് വരെയുള്ള 13 കിലോമീറ്റര്‍ നീളത്തില്‍ പുഴ ശുചീകരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് ആരംഭിച്ചത്.

തോട്ടം തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പുവരുത്തി കുടിവെള്ള സ്രോതസുകളും പദ്ധതിയുടെ ഭാഗമായി ശുചീകരിക്കും. ആനോത്ത് മുതല്‍ എടത്തറക്കടവ് വരെയുള്ള ഭാഗമാണ് ഏറ്റവും കൂടുതല്‍ പായല്‍ പിടികൂടിയിരിക്കുന്നത്. വെള്ളത്തിന് മുകളിലായി വ്യാപിച്ച് കിടക്കുന്ന പായലിന്റെ വേര് ഭൂമിയിലേക്കിറങ്ങിയ നിലയിലായതോടെ പുഴയുടെ മുകള്‍ പരപ്പ് കരഭൂമിക്ക് തുല്യമായിരിക്കുകയാണ്. കൂടാതെ ഒട്ടേറെ സ്ഥലങ്ങളില്‍ പുഴയുടെ അരിക് ഇടിഞ്ഞതിനാല്‍ വീതിയും ഗണ്യമായി കുറഞ്ഞു. പായല്‍ നിറഞ്ഞതോടെ വെള്ളത്തിന് ഗുര്‍ഗന്ധവും വെള്ളം ഉപയോഗിക്കുമ്പോള്‍ വിവിധ അസ്വസ്ഥതകളും അനുഭവപ്പെടുന്നതായി പ്രദേശ വാസികള്‍ പറയുന്നു.

എടത്തറ കടവ്, പൊഴുതന, പാറക്കുന്ന്, തരിയോട് തുടങ്ങി നിരഴധി സ്ഥലങ്ങളില്‍ കുടിവെള്ളത്തിനായി ഈ പുഴയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്. അലക്കുന്നതിനും കുളിക്കുന്നതിനും കൃഷി ആവശ്യങ്ങള്‍ക്കുമായും ഉപയോഗിക്കുന്നവരും നിരവധിയാണ്. മുന്‍ വന്‍ഷം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴവൃത്തിയാക്കിയിരുന്നെങ്കിലും മാസങ്ങള്‍ കൊണ്ട് തന്നെ ഇരട്ടിയായി പായല്‍ വര്‍ധിക്കുകയാണ് ചെയ്തത്. പുഴയില്‍ നിന്നും നീക്കം ചെയ്യുന്ന പായല്‍ പുഴയുടെ തൊട്ട് അരികുകളിലായി ഉപേക്ഷിക്കുന്നതാണ് ഇത്തരത്തില്‍ ആഫ്രിക്കന്‍ പായല്‍ ഒഴിയാതെ നിലനില്‍ക്കുന്നത്. പുഴയില്‍ നിന്നും ശേഖരിക്കുന്ന പായല്‍ പൂര്‍ണമായും നീക്കം ചെയ്ത് വിദൂര സ്ഥലങ്ങളില്‍ കൊണ്ടിട്ട് നശിപ്പിച്ചാല്‍ മാത്രമേ വരും വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ പായല്‍ മൂടുന്നതിന് ഒരു പരിധിവരെ പ്രതിവിധിയുള്ളു എന്നതാണ് പ്രദേശത്തുകാരുടെ അഭിപ്രായം. കൂടാതെ പുഴയുടെ വിവിധ സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരിക്കുകയാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.