2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ആഫ്രിക്കന്‍ ഒച്ച്; അതീവ ജാഗ്രത വേണമെന്ന് ശാസ്ത്രജ്ഞര്‍

സുല്‍ത്താന്‍ ബത്തേരി: ആഫ്രിക്കന്‍ ഒച്ചിനെ ജില്ലയിലും കണ്ടെത്തിയതിനാല്‍ വയനാട്ടുകാര്‍ അതീവ ജാഗ്രത കാണിക്കമെന്ന് പീച്ചി വന ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ.സജീവ്. നെന്മേനി പഞ്ചായത്തില്‍ ചുള്ളിയോട് ആനപ്പാറ തറപ്പേല്‍ സേവ്യറിന്റെ കൃഷിയിടത്തില്‍ ആഫ്രിക്കന്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് നെന്മേനി പഞ്ചായത്ത്, കൃഷിവകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ആനപ്പാറ മേഴ്‌സിഹോമില്‍ ആഫ്രിക്കന്‍ ഒച്ചിനെ എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തില്‍ ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം.
സേവ്യറിന്റെ കൃഷിയിടത്തില്‍ ആദ്യം 10 ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയിരുന്നു. പിന്നീടത് കൃഷിയിടത്തില്‍ വ്യാപിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം 60-ാളം ഒച്ചുകളെ കെണിവച്ച് പിടികൂടി നശിപ്പിക്കുകയായിരുന്നു. ഇവിടെ ഒച്ചുകള്‍ എങ്ങനെ എത്തി എന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. നിലവില്‍ സംസ്ഥാനത്ത് വയനാട്-ഇടുക്കി-കോട്ടയം എന്നിവിടങ്ങളിലായിരുന്നു ഇവയുടെ സാന്നിധ്യം ഇല്ലാതിരുന്നത്. എന്നാല്‍ വയനാട്ടിലും ഒച്ചിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ജാഗ്രത പാലിക്കണമെന്ന് ശാത്രഞ്ജര്‍ മുന്നറിപ്പ് നല്‍കുന്നു. ഒരു സ്ഥലത്ത് ഒച്ചിനെ കണ്ടെത്തിയാല്‍ 10ല്‍ കുറവാണെങ്കില്‍ ഒച്ചിനെ മറിച്ചിട്ടതിനുശേഷം ഉപ്പ് വിതറി ഇല്ലാതാക്കാം. എന്നാല്‍ എണ്ണം കൂടുതലാണങ്കില്‍ ഉപ്പ് പൊടി വിതറി ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ അതീവ ദുര്‍ഗന്ധം ഉണ്ടാകാനും കൂടാതെ പല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നതിന്നും കാരണമാകും.
ഇത്തരം സാഹചര്യങ്ങളില്‍ പുകയില കഷായമാണ് ഇവയെ ഇല്ലാതാക്കാന്‍ നല്ലത്. മഴക്കാലത്താണ് ഒച്ച് മണ്ണിന് മുകളില്‍ പ്രത്യക്ഷപെടുക. മഴക്കാലം കഴിഞ്ഞാല്‍ ഇവ മണ്ണിനടയില്‍ പോകും. അടുത്ത മഴക്കാലം വരെ ഇവയുടെ പ്രജനന കാലമാണ്. ഇക്കാലത്ത് വ്യാപകമായി മുട്ടയിട്ട് കുഞ്ഞുങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ആഫ്രിക്കന്‍ ഒച്ച് മുട്ടയിടും എന്നതാണ് ഇവയുടെ സംഖ്യ ക്രമാതീതമായി ഉയരാന്‍ കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടികാണിക്കുന്നത്.
ഒരു സമയത്ത് 500 മുട്ടകള്‍ വരെ ഇടും. ഇത് ഒരു വര്‍ഷം 1200 വരെയാകും. ഇത്തരത്തില്‍ മുട്ടകള്‍ ഇട്ട് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നത് കാരണം ഒരു മഴക്കാലം കഴിഞ്ഞ് അടുത്ത വര്‍ഷക്കാലമാകുമ്പോഴേക്കും ലക്ഷക്കണക്കിന് ഒച്ചുകളാണ് പുറത്ത് വരുക. ആഫ്രിക്കന്‍ ഒച്ചുകള്‍ക്ക് 500 ലേറെ വിളകള്‍ നശിപ്പിക്കാന്‍ സാധിക്കും. കൂടാതെ വീടുകളുടെ ചമുരുകളില്‍ കയറി പറ്റിയാല്‍ കാത്സ്യത്തിനായി കുമ്മായം അടക്കം തിന്ന് വീട് തന്നെ തകര്‍ക്കാന്‍ ഇവക്ക് സാധിക്കും. ഒച്ചുകളെ വെറുംകയ്യോടെ പിടിക്കുന്നതും അപകടമാണ്.
ഇവയുടെ പുറംതോടില്‍ മുട്ടകള്‍ ഉണ്ടാവാനും ഇത് കയ്യില്‍ പറ്റി ഭക്ഷണം കഴിക്കുമ്പോല്‍ ഉള്ളില്‍ എത്തിപ്പെടാനും ഇതുവഴി ജീവന്‍ അപകടത്തില്‍പെടാനും സാധ്യതയുണ്ടന്നും ശാസ്ത്രജ്ഞര്‍ മുറിയിപ്പ് നല്‍കുന്നു. ആഫ്രിക്കന്‍  ഒച്ചുകളെ പിടകൂടാന്‍ ചണചാക്കുകള്‍  വിരിച്ചതിനു ശേഷം പപ്പായ ഇലകള്‍ ചതച്ചു ഇടുക. അല്ലങ്കില്‍ കാബേജിന്റെ പുറത്തെ ഇലകള്‍ ചതച്ചു ഇടുക. ഇതിന്റെ മണം പിടിച്ചു കൂട്ടത്തോടെ ഒച്ചുകള്‍ ചാക്കില്‍ പൊതിയുകയും തുടര്‍ന്ന് പുകയില കഷായം തളിച്ച് നശിപ്പിക്കുകയും ചെയ്യാം. 1970-80കളില്‍ ആദ്യമായി പാലക്കാടാണ് ആഫ്രിക്കന്‍ ഒച്ചിനെ കേരളത്തില്‍ കണ്ടെത്തുന്നത്. പിന്നീട് ആഫ്രിക്കയില്‍ നിന്നും മരത്തടികള്‍ വ്യാപകമായി ഇറക്കുമതി ചെയ്തു തുടങ്ങിയതോടെയാണ് വീണ്ടും ആഫ്രിക്കന്‍ ഒച്ചുകള്‍ സംസ്ഥാനത്ത് എത്തിപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News