2018 November 13 Tuesday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

ആപ്പിള്‍ കോടതി കയറി ജയിച്ചു; സാംസങ് 800 കോടി നല്‍കണം

 

വാഷിങ്ടണ്‍: സാംസങിനെതിരെ നല്‍കിയ പേറ്റന്റ് ലംഘന കേസില്‍ ഒടുവില്‍ ആപ്പിളിനു തന്നെ വിജയം. 120 കോടി യു.എസ് ഡോളര്‍ (ഏകദേശം 800 കോടി) നല്‍കണമെന്ന കോടതിയുടെ ഉത്തരവിനെതിരെ നേരത്തെ സാംസങ് അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ആപ്പിളിനു അനുകൂലമായാണ് അപ്പീല്‍ വിധിയും വന്നത്.

ലോകത്തെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളും സാംസങും പേറ്റന്റിനെച്ചൊല്ലി നിരന്തരം തര്‍ക്കത്തിലാണ്. ‘സ്ലൈഡ് ടു അണ്‍ലോക്ക്’ സംവിധാനത്തിന്റെ പേരിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്ന കേസിലെ തര്‍ക്കം.

ഇത് ഐ ഫോണില്‍ നിന്ന് കോപ്പിയടിച്ചാണ് സാംസങ് നല്‍കിയതെന്നാണ് ആപ്പിളിന്റെ വാദം. എന്നാല്‍ ഈ സംവിധാനത്തിന്റെ പേറ്റന്റിനു മേല്‍ നിമയസാധുതയില്ലെന്നാണ് സാംസങ് വാദിച്ചത്. ഇതു തെളിയിക്കാന്‍ സാംസങിനായില്ല.

ഫെബ്രുവരിയിലാണ് കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിധി വന്നത്. ലോക്കിങ് സിസ്റ്റടക്കം നിരവധി ഫീച്ചറുകള്‍ സാംസങ് മോഷ്ടിച്ചിട്ടുണ്ടെന്നും 15,000 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു വിചാരണയില്‍ ആപ്പിള്‍ ആവശ്യപ്പെട്ടത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.