2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ആന്‍ഡമാന്‍ തീരങ്ങളില്‍ കടല്‍പ്പായല്‍ കൃഷി നടത്താന്‍ സി.എം.എഫ്.ആര്‍.ഐ

കൊച്ചി: ആന്‍ഡമാന്‍ തീരങ്ങളില്‍ വിപുലമായ രീതിയില്‍ കടല്‍പ്പായല്‍ കൃഷി നടത്തുന്നതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആര്‍.ഐ) സാങ്കേതിക സഹായം. ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ വികസിപ്പിച്ച സാങ്കേതിക വിദ്യകളുടെ പ്രചാരണം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് സി.എം.എഫ്.ആര്‍.ഐ ആന്‍ഡമാനിന് പായല്‍കൃഷിയുടെ സാങ്കേതികവിദ്യ കൈമാറിയത്. സി.എം.എഫ്.ആര്‍.ഐ നടത്തിയ സര്‍വേയില്‍ ആന്‍ഡമാന്‍ ദ്വീപുകളില്‍ കടല്‍പ്പായകൃഷിക്ക് വലിയ സാധ്യതയാണുള്ളതെന്ന് തെളിഞ്ഞിരുന്നു. സാങ്കേതികവിദ്യ കൈമാറുന്നതിന്റെ ഭാഗമായി, ആന്‍ഡമാന്‍ ഫിഷറിസ് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സി.എം.എഫ്.ആര്‍.ഐ ശാസ്ത്രജഞര്‍ കൃഷിയുടെ വിവിധ രീതികള്‍ പരിചയപ്പെടുത്തുന്ന സാങ്കേതിക പരിശീലനം നല്‍കി. ഭക്ഷ്യവസ്തുവായും ഔഷധമായും വ്യാവസായിക ഉല്‍പന്നങ്ങള്‍ക്കുള്ള അസംസ്‌കൃത വസ്തുവായുമൊക്കെ കടല്‍പ്പായലുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  ആന്‍ഡമാനില്‍ വിപുലമായ തോതില്‍ കടല്‍പ്പായല്‍ കൃഷി ആരംഭിക്കുന്നതിലൂടെ വിവിധ ഉല്‍പാദന മേഖലകള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.