2019 August 23 Friday
നീ വിധിപറയുകയാണെങ്കില്‍ നീതിപൂര്‍വം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്‌നേഹിക്കുന്നു. ഖുര്‍ആന്‍ (5:42)

ആന്റോണിയോ ഗുട്ടെറസ് യു.എന്നിന്റെ പുതിയ സെക്രട്ടറി ജനറല്‍

പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രിയാണ് ഗുട്ടെറസ്

 

യു.എന്‍: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി ആന്റോണിയോ ഗുട്ടെറസിനെ തെരഞ്ഞെടുത്തു. ഐകകണ്‌ഠേനയാണ് ഗുട്ടെറസിനെ തെരഞ്ഞെടുത്തത്.

നിലവിലെ സെക്രട്ടറി ജനറലായ ബാന്‍ കി മൂണ്‍ ഡിസംബറില്‍ വിരമിക്കും. ഇദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് ഗുട്ടെറസിന്റെ നിയമനം. അടുത്ത ജനുവരിയിലാണ് ഗുട്ടെറസ് ചുമതലയേല്‍ക്കുക.

15 അംഗങ്ങളില്‍ 13 പേര്‍ ഗുട്ടെറസിന് അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ രണ്ട് അംഗങ്ങള്‍ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

1995മുതല്‍ 2002വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചു. 67കാരനായ ഗുട്ടെറസിന് പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.