2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആന്ധ്ര സ്വദേശി ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തു

മനാമ: ബഹ്‌റൈനില്‍ പ്രവാസിയായ ആന്ധ്ര പ്രദേശ് സ്വദേശിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സ്വാമി കണ്ഡി എന്നയാളാണ് മരിച്ചത്. ഗുദൈബിയയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ച ആന്ധ്ര സ്വദേശിയായ സായ് തെജ് (20) ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്തിരുന്നു. തന്റെ മരണ രംഗം ഐ.എം.ഒ കാള്‍ വഴി ലൈവായി വീട്ടുകാരെ കാണിച്ചായിരുന്നു സായിന്റെ മരണം. മൃതദേഹം നടപടികള്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞ ദിവസം നാട്ടിലേക്കു കൊണ്ടു പോയി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News