2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആന്ധ്ര-കര്‍ണാടക മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

 

അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഭരണത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനായി പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ഹൈദരാബാദില്‍ കൂടിക്കാഴ്ച നടത്തി.
ബി.ജെ.പിയെയും എന്‍.ഡി.എയെയും ഭരണത്തില്‍നിന്ന് അകറ്റാന്‍ പ്രാദേശിക പാര്‍ട്ടികള്‍ യോജിക്കേണ്ടതുണ്ടെന്ന് ചര്‍ച്ചക്കു ശേഷം ആന്ധ്രാ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു മാധ്യമങ്ങളോട് പറഞ്ഞു. കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അനൗദ്യോഗികമായിരുന്നുവെന്നും താമസിയാതെ ഗൗരവമാര്‍ന്ന ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.