2019 February 20 Wednesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

ആന്ധ്രയില്‍ വിഷവാതക ചോര്‍ച്ച: ആറു തൊഴിലാളികള്‍ മരിച്ചു

ഹൈദരാബാദ്: ആന്ധ്രയിലെ ഫാക്ടറിയില്‍ വിഷവാതകം ചോര്‍ന്ന് ആറു പേര്‍ മരിച്ചു. ആനന്ദപുരം ജില്ലയിലെ സ്വകാര്യ സ്റ്റീല്‍ മില്ലിലാണ് വിഷവാതകം ചോര്‍ന്നത്. മില്ലിലെ അറ്റകുറ്റപ്പണികള്‍ക്കുശേഷം പരിശോധന നടത്തവെയാണ് വാതകച്ചോര്‍ച്ചയുണ്ടായതെന്ന് ജില്ലാ പൊലിസ് മേധാവി പറഞ്ഞു.
മില്ലിലെ റീഹീറ്റിങ് പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്ന അപകടകാരിയായ കാര്‍ബണ്‍ മോണോക്‌സൈഡ് വാതകമാണ് ചോര്‍ന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.