2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ആനവണ്ടി @ 81

കോഴിക്കോട്: പൊതുമേഖല ഗതാഗത സംവിധാനത്തെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്തുന്നതിന് ‘ജനകീയ ട്രാന്‍സ്‌പോര്‍ട്ട് ജനപക്ഷ വികസനം’ എന്ന സന്ദേശത്തോടെ കെ.എസ്.ആര്‍.ടി.സിയുടെ 81 ാമത് വാര്‍ഷികം ആചരിച്ചു. കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ നടന്ന പരിപാടി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ടെര്‍മിനലില്‍ സ്ഥാപിക്കാനായി കെ.എസ്.ആര്‍.ടി.സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്‌പോണ്‍സര്‍ ചെയ്ത എയര്‍കൂളറുകളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ ട്രഷറര്‍ പി. അജിത് കുമാര്‍ അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ ഹരികൃഷണന്‍, സംസ്ഥാന സെക്രട്ടറി വി.എ ജോജോ, സോണല്‍ മാനേജര്‍ കെ.വി രാജേന്ദ്രന്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ ജോഷി ജോണ്‍, കെ.എസ്.ആര്‍.ടി.ഇ.എ ജില്ലാ സെക്രട്ടറി സി.എ പ്രമോദ് കുമാര്‍, ജില്ലാ പ്രസിഡന്റ് വി. വിജയകൃഷ്ണന്‍ സംസാരിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന് നൂറ് ദിവസത്തെ കര്‍മപരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. ഒരു ദിവസത്തെ വരുമാനം ഏഴ് കോടിയിലെത്തിക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.