2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ആനന്ദിന്റെ സംഗീതത്തിന് എ ഗ്രേഡിന്റെ തിളക്കം

ലളിത സംഗീതത്തില്‍ കാവുംവട്ടം ആനന്ദെന്ന സംഗീതജ്ഞന്റെ വരികള്‍ക്ക ഇത്തവണയും വിജയത്തിളക്കം. കണ്ണൂരില്‍ നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ ആനന്ദിന്റെ വരികള്‍ക്ക് ഈണമിട്ട തൃശൂര്‍ക്കാരന്‍ വൈഷ്ണവ് ഹയര്‍സെക്കന്‍ഡറി വിഭാഗം ആണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.

ഈ മേളയില്‍ ആനന്ദിന്റെ വരികള്‍ക്ക് ഈണമിട്ട നാല് കുട്ടികള്‍ കൂടി എ ഗ്രേഡിനും പാത്രമായിരുന്നു. ഇതേ വിജയത്തിളക്കമാണ് ആനന്ദിന്റെ ശിഷ്യര്‍ ഇത്തവണയും ആവര്‍ത്തിച്ചത്. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാനത്തില്‍ വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ ഷാര്‍ലറ്റ് എസ് കുമാര്‍, കോഴിക്കോട് കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറിയിലെ ദേവപ്രഭ, ആണ്‍കുട്ടികളില്‍ തൃശൂര്‍ മതിലകം സെന്റ് ജോസഫ് എച്ച്.എസിലെ വൈഷ്ണവ്, കോഴിക്കോട് മേന്‍മുണ്ട എച്ച്.എസിലെ അനുദേവ് എന്നിവരാണ് എ ഗ്രേഡ് നേടിയത്. മുഴുവന്‍ ഗാനങ്ങളും ചിട്ടപ്പെടുത്തിയ ആനന്ദ് നിരവധി ലളിതഗാനങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.