2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ആധാര്‍ സോഫ്റ്റ്‌വെയറിലേക്ക് ആര്‍ക്കും നുഴഞ്ഞുകയറാം

 

ന്യൂഡല്‍ഹി: പൗരന്റെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ സവിശേഷ തിരിച്ചറിയല്‍ സംവിധാനമായ ആധാര്‍ നമ്പറിന്റെ സുരക്ഷ സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നു വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ആധാര്‍ സോഫ്റ്റ്‌വെയറിലേക്ക് ആര്‍ക്കും നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്താനും ഡാറ്റാബേസില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും കഴിയുമെന്നും റിപ്പോര്‍ട്ട്‌ചെയ്തത് ഹഫിങ്ടന്‍ പോസ്റ്റ് ആണ്.
അമേരിക്കന്‍ വാര്‍ത്താ അവലോകന വെബ്‌സൈറ്റായ ഹഫിങ്ടണ്‍ പോസ്റ്റിന്റെ ഇന്ത്യന്‍ എഡിഷന്‍ മൂന്നു മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആധാര്‍ നമ്പറിന്റെ സുരക്ഷാ ക്രമീകരണങ്ങളിലെ ന്യൂനത പുറത്തുകൊണ്ടുവന്നത്. മൂന്നു സൈബര്‍ വിദഗ്ധര്‍ക്ക് സോഫ്റ്റ്‌വെയര്‍ പാച്ച് നല്‍കിയ ശേഷം നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.
സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തനരീതി മാറ്റാന്‍ ശേഷിയുള്ള കോഡുകളുടെ കൂട്ടമാണ് പാച്ച്.
ആധാര്‍ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യാനുപയോഗിക്കുന്ന സോഫ്റ്റ്‌വെയറിന്റെ സുപ്രധാന സുരക്ഷാഘടന പ്രവര്‍ത്തനരഹിതമാക്കാന്‍ പാച്ച് കൊണ്ട് കഴിയും. പാച്ചുകള്‍ ഉപയോഗിച്ച് ആധാര്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ത്താമെങ്കിലും അത് വായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍ അതിനെക്കാള്‍ അപകടകരമായ, രാജ്യ സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ഒരു ഹാക്കര്‍ക്ക് ആധാറില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുള്ള അവസരം ഇതുവഴി ലഭിക്കും. അതായത് പാച്ചുകള്‍ ഉപയോഗിച്ച് ആധാര്‍ ഡാറ്റാബേസിലേക്ക് ഒരാള്‍ക്ക് തെറ്റായ വിവരങ്ങള്‍ ചേര്‍ക്കാം. ഇപ്രകാരം വ്യാജ ആധാര്‍ കാര്‍ഡും നിര്‍മിക്കാം. ആധാര്‍ നമ്പര്‍ ചേര്‍ക്കുന്ന കേന്ദ്രങ്ങളെ തിരിച്ചറിയാനായി സോഫ്റ്റ്‌വെയറിലെ ജി.പി.എസ് സംവിധാനം പ്രവര്‍ത്തനരഹിതമാക്കാനും പാച്ചിന് കഴിയും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.