2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആധാരമെഴുത്ത് തൊഴിലാളികള്‍ സംരക്ഷണയാത്ര സംഘടിപ്പിച്ചു

തിരുവനന്തപുരം: കേരളാ സ്റ്റേറ്റ് ഡോക്കുമെന്റ് വര്‍ക്കേഴ്‌സ് യൂനിയന്റെ ആഭിമുഖ്യത്തില്‍ തൊഴില്‍ സംരക്ഷണയാത്ര സംഘടിപ്പിച്ചു. പട്ടം സബ് രജിസ്ട്രാഫീസിന് മുമ്പില്‍ സി.പി.എം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാല്‍ ഉദ്ഘാടനം ചെയ്തു. തൊഴിലാളി വിരുദ്ധ ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കുന്നതുവരെ സമര പരിപാടികള്‍ തുടരണമെന്ന് രാജലാല്‍ അഭിപ്രായപ്പെട്ടു. സി.പി.എം കേശവദാസപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ജോസഫ് വിജയന്‍ പ്രസംഗിച്ചു. യൂനിയന്‍ നേതാക്കളായ ആനയറ ആര്‍.കെ. ജയന്‍, പട്ടം ശ്രീകുമാര്‍,തിരുവല്ലം മധു, നെടുമങ്ങാട് അനില്‍, കുരുവിക്കാട് ഗിരീഷ്‌കുമാര്‍, കൊഞ്ചിറ അംബികാദേവി, കൊഞ്ചിറ ഗോപി നായര്‍, പാങ്ങോട് അജിത്കുമാര്‍, വട്ടിയൂര്‍ക്കാവ് ജയന്‍ തുടങ്ങിയവര്‍ യാത്രയ്ക്കു നേതൃത്വം നല്‍കി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.