2017 July 27 Thursday
അവനാത്മ സുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണം
ശ്രീനാരായണ ഗുരു

ആധാരമെഴുത്തു തൊഴിലാളി സംസ്ഥാന കണ്‍വെന്‍ഷന്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരമെഴുത്തു തൊഴിലാളികളുടെ സംസ്ഥാന കണ്‍വെന്‍ഷന്‍ 13നു രാവിലെ 9.15ന് ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ നടക്കും. മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരള സ്‌റ്റേറ്റ് ഡോക്യുമെന്റ് വര്‍ക്കേഴ്‌സ് യൂനിയന്‍ പ്രസിഡന്റ്് കരകുളം ബാബു അധ്യക്ഷനാകും.
മുഖ്യാതിഥിയും തിരുവനന്തപുരം മേയറുമായ അഡ്വ. വി. കെ. പ്രശാന്ത് തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും യൂനിയന്‍ രക്ഷാധികാരി അഡ്വ. ബി. സത്യന്‍ എം.എല്‍.എ ക്ഷേമ ആധാരങ്ങളുടെ സൗജന്യ തയാറാക്കല്‍ ഉദ്ഘാടനവും നിര്‍വഹിക്കും. ജനറല്‍ സെക്രട്ടറി പോത്തന്‍കോട് ഹരിദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ആനയറ ആര്‍.കെ. ജയന്‍, രജിസ്‌ട്രേഷന്‍ ഐ. ജി. ഇ. ദേവദാസന്‍, യൂണിയന്‍ നേതാക്കളായ നെടുമങ്ങാട് അനില്‍, വളാഞ്ചേരി ഫിറോസ് ബാബു, കാസര്‍കോട് സുകുമാരന്‍, എടക്കാട് ഗിരീഷ്, പട്ടം ശ്രീകുമാര്‍, ഒളവണ്ണ ബാലകൃഷ്ണന്‍, മാനന്തവാടി സുരേഷ് ബാബു, ശാസ്തമംഗലം അജിത്കുമാര്‍, ചിറ്റൂര്‍ രാജേഷ്, തൊടുപുഴ ചന്ദ്രശേഖരന്‍നായര്‍, കുരുവിക്കാട് ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
ഉച്ചയ്ക്കുശേഷം നടക്കുന്ന സെമിനാര്‍ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.
യൂനിയന്‍ വൈസ്പ്രസിഡന്റ് കുണ്ടറ സുരേന്ദ്രന്‍പിള്ള അധ്യക്ഷത വഹിക്കും.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.