2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആദ്യ ബ്ലേഡ്രഹിത പഞ്ചായത്താവാന്‍ മങ്കര: സര്‍വെ പുരോഗമിക്കുന്നു

പാലക്കാട്: ‘മുറ്റത്തെ മുല്ല’ പദ്ധതിയിലുള്‍പ്പെടുത്തി മങ്കര ഗ്രാമപഞ്ചായത്തിനെ ജില്ലയിലെ ആദ്യ ബ്ലേഡ്‌രഹിത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ ആളുകളെയും സ്വകാര്യ പണമിടപാടുകാരില്‍നിന്നും രക്ഷിക്കുകയെന്ന ലക്ഷ്യവുമായി പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പ പദ്ധതി നടപ്പാക്കുകയും, സ്വകാര്യ പണമിടപാടുകാരില്‍നിന്നും വാങ്ങിയിട്ടുള്ള കടം സംബന്ധിച്ച സമഗ്രമായ സര്‍വെയും നടക്കുന്നുണ്ട്്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയാണ് സര്‍വേ പുരോഗമിക്കുന്നത്.
സി.ഡി.എസ് ചെയര്‍പേഴ്‌സന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മങ്കര സര്‍വിസ് സഹകരണ ബാങ്ക് ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ എം.കെ ബാബു അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.