2019 February 23 Saturday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ആദ്യ ഉംറ നിര്‍വ്വഹിച്ച നിര്‍വൃതിയില്‍ മലയാളി ഹാജി സംഘം

അബ്ദുസ്സലാം കൂടരഞ്ഞി

 

മക്ക: മക്കയിലെത്തിയ മലയാളി ഹജ്ജ് സംഘത്തിലെ ആദ്യ സംഘങ്ങള്‍ ആദ്യഘട്ട ഉംറ നിര്‍വ്വഹിച്ചു. ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ സംഘം മക്കയിലെ റൂമിലേക്കെത്തി വിശ്രമ ശേഷം സംഘങ്ങളായാണ് ആദ്യ ഉംറ നിര്‍വ്വഹണത്തിനായി ഹറം പള്ളിയിലേക്ക് പുറപ്പെട്ടത്.

ആദ്യ സംഘം മഗ്‌രിബ് നിസ്‌കാരത്തോടെ ആദ്യ ഉംറ നിര്‍വ്വഹിച്ചു. രണ്ടാം സംഘം ജിദ്ദയില്‍ നിന്നും മക്കയിലെ റൂമുകളിലെത്തി സമയം ഏറെ കഴിഞ്ഞിട്ടും ഉംറ ചെയ്യാനുള്ള ആവേശത്തിലായിരുന്നു.

ഏതു സമയത്തും മുഴുവന്‍ സേവനത്തിനായി വിവിധ സംഘടനകളുടെ ഹജ്ജ് സേവക സംഘങ്ങളുടെ നിര ഹാജിമാര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. താമസ സ്ഥലങ്ങളില്‍ നിന്നും ഹറമിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ഹജ്ജ് സേവക സംഘങ്ങളുടെ സേവനം ഏറെ പ്രശംസനീയമാണ്. ഓരോ ഘട്ടത്തിലും ഹാജിമാര്‍ക്ക് വലം കയ്യായി പ്രവര്‍ത്തിക്കുകയാണ് ഇവര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.