2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആദിവാസി ക്ഷേമത്തിന് പൊടിക്കുന്നത് ലക്ഷങ്ങള്‍; ചോരുന്ന കൂരക്കുള്ളില്‍ ചോരാത്ത പ്രതീക്ഷയുമായി രാജനും കുടുംബവും

കോട്ടത്തറ: ചോര്‍ന്നൊലിക്കുന്ന കൂരയ്ക്കുള്ളില്‍ ആദിവാസി കുടുംബം.കോട്ടത്തറ പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കാപ്പംകൊല്ലി രാജന്‍(41), ഭാര്യ ലക്ഷ്മി, കുട്ടികളായ അവന്തിക(11), അരുണ്‍(ഏഴ്) എന്നിവരാണ് 15 വര്‍ഷം മുമ്പ് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയ ആസ്ബറ്റോസ് മേല്‍ക്കൂരയുള്ള കൂരയില്‍ കഴിയുന്നത്. സംസാരിക്കാനാവാത്ത 55 കാരിയായ സഹോദരിയും വികലാംഗനായ രാജനോടൊപ്പമാണ് താമസം. മഴക്കാലമായതോടെ ഇവരുടെ ദുരിതം ഇരട്ടിച്ചിരിക്കുകയാണ്. ചോരുന്ന ഭാഗങ്ങളില്‍ പാത്രങ്ങള്‍ വച്ച് നിറയുമ്പോള്‍ പുറത്തേക്ക് കളയണം.
കാറ്റടിച്ചാല്‍ ഏതുനിമിഷവും നിലം പൊത്താവുന്ന മേല്‍ക്കൂരക്ക് കീഴില്‍ ഭയപ്പാടോടെ കഴിയണം. പട്ടികവര്‍ഗ വകുപ്പ് ആദിവാസി മേഖലയില്‍ വികസനമെന്ന പേരില്‍ ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചുകളയുമ്പോഴാണ് വികലാംഗരും ദാരിദ്ര രേഖയ്ക്കുതാഴെയുള്ള ഒരു ആദിവാസി കുടുംബം വീടിനുവേണ്ടി ഓഫിസുകള്‍ കയറി ഇറങ്ങുന്നത്. രാജനും സഹോദരിക്കും ലഭിക്കുന്ന വികലാംഗ പെന്‍ഷനാണ് ഇവരുടെ വരുമാന മാര്‍ഗം.
സ്വന്തമായുള്ള അര ഏക്കര്‍ വയലില്‍ നെല്‍കൃഷി ചെയ്ത് വീട്ടിലേക്കുള്ള അന്നം കണ്ടെത്തുന്നു. ഗ്രാമസഭയും ഊരുകൂട്ടവുമെല്ലാം വീട് അനുവദിക്കണമെന്ന് പറയുമ്പോഴും വീടെന്ന സ്വപ്നവുമായി കാത്തിരിക്കുകയാണ് രാജനും കുടുബവും.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.