2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആദിക്കാട്ടുകുളങ്ങര മഖാം ഉറൂസിന് കൊടിയേറി

ആലപ്പുഴ: ആദിക്കാട്ടുകുളങ്ങര ഹിദായത്തുല്‍ ഇസ്‌ലാം സമാജം മുസ്‌ലിം ജമാഅത്തില്‍ ആണ്ടുതോറും നടത്തിവരാറുള്ള തയ്ക്കാഅപ്പയുടെ 233-ാമത് ആണ്ടുനേര്‍ച്ചക്ക് ജമാഅത്ത് പ്രസിഡന്റ് എസ്. ഇബ്രാഹീം റാവുത്തര്‍ കൊടിയേറ്റ് നടത്തി. ഇന്ന് രാവിലെ എട്ട് മുതല്‍ കൊച്ചുകുട്ടികളുടെ ആദ്യാക്ഷരം കുറിപ്പും, രാതി എട്ട് മണി മുതല്‍ ഷെമീര്‍ ദാരിമിയുടെ മതപ്രഭാഷണവും നടക്കും.
നാളെ രാവിലെ 11 മുതല്‍ അദാനവും, രാതി എട്ട് മുതല്‍ അല്‍ഹാഫിസ് സിറാജുദ്ദീന്‍ ഖാസിമിയുടെ മതപ്രഭാഷണവും തുടര്‍ന്ന് രാതി 10 മണി മുതല്‍ തയ്ക്കാ അപ്പ അവറുകളുടെ ചെറുമകന്‍ മൗലവി അശൈഖ് അബ്ദുല്‍ റസാഖ് മുഹിയിദ്ദീന്‍ അല്‍ ഖാദിരി സിദ്ധിഖി കോട്ടൂര്‍ കൂട്ട പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.