2018 May 14 Monday

ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ല

ന്യൂഡല്‍ഹി: ആദായ നികുതി നിരക്കിലും സ്ലാബിലും മാറ്റമില്ലാതെ കേന്ദ്രബജറ്റ്. ഇപ്പോഴത്തെ പരിധിയായ രണ്ടര ലക്ഷത്തില്‍നിന്നു മൂന്നു ലക്ഷമാക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

ആദായ നികുതി പരിധി ഇങ്ങനെയാണ്

2.5 ലക്ഷം രൂപവരെ നികുതിയില്ല
2.5 മുതല്‍ 5 ലക്ഷം വരെ 5 ശതമാനം നികുതി
5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനം നികുതി
10 ലക്ഷം രൂപയ്ക്കുമേല്‍ 30 ശതമാനം

ആദായനികുതിയില്‍ ചികിത്സാ ചെലവില്‍ 40000 രൂപവരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ബജറ്റ് അവതരണ വേളയില്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തി.


 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.