2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്നു ബോംബെ ഹൈക്കോടതി

മുംബൈ: വിവാദമായ ആദര്‍ശ് ഫ്ളാറ്റ് പൊളിച്ചുനീക്കണമെന്നു ബോംബെ ഹൈക്കോടതി. രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മുംബൈയിലെ ആദര്‍ശ് ഫ്ളാറ്റെന്നും കോടതി പറഞ്ഞു. 12 ആഴ്ചകൊണ്ട് ഉത്തരവ് നടപ്പാക്കണം. കേസില്‍ സി.ബി.ഐക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമാണ് നടത്തിയത്.

കാര്‍ഗിലില്‍ വീരമൃത്യുവരിച്ച സൈനികരുടെ ബന്ധുക്കള്‍ക്കായി നിര്‍മിച്ചതായിരുന്നു ഫ്ളാറ്റുകള്‍. എന്നാല്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ ഫ്ളാറ്റുകള്‍ പങ്കിട്ടെടുക്കുകയായിരുന്നു. ഫ്ളാറ്റ് വിവാദത്തെതുടര്‍ന്ന് മുഖ്യമന്ത്രി അശോക് ചവാന്‍ രാജിവച്ചിരുന്നു.

ഏറെ വിവാദം സൃഷ്ടിച്ച രാഷ്ട്രീയ-ഉദ്യോഗസ്ഥ കുംഭകോണത്തില്‍ പരിസ്ഥിതി ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണ് 31 നില ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചത്. രാഷ്ട്രീയക്കാരും കരസേനാ-നാവികസേനാ ഉദ്യോഗസ്ഥരും ഉയര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നിരവധിപേര്‍ കേസില്‍ പ്രതികളാണ്.

അശോക് ചവാന്‍ റവന്യൂ മന്ത്രിയായിരുന്നപ്പോഴാണു കെട്ടിട നിര്‍മാണത്തിനു വേണ്ട പ്ലാനില്‍ മാറ്റങ്ങള്‍ വരുത്തിയത്. ചവാന്റെ മൂന്ന് ബന്ധുക്കള്‍ക്ക് ആദര്‍ശ് സൊസൈറ്റി ഫ്‌ളാറ്റുകള്‍ ലഭിച്ചിരുന്നുവെന്നു സി.ബി.ഐ പ്രത്യേക കോടതിയില്‍ നല്‍കിയ പ്രഥമവിവര റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.