2020 February 25 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഇന്ത്യക്കാരന്റെ മൃതദേഹം ഒരു മാസത്തിലധികമായി മോർച്ചറിയിൽ

അക്ബർ വേങ്ങാട്ട്

റിയാദ്: ആത്മഹത്യ ചെയ്ത ഇന്ത്യക്കാരന്റെ മൃതദേഹം ഒരു മാസത്തിലധികമായി റിയാദിലെ മോർച്ചറിയിൽ. ഉത്തർ പ്രദേശിലെ ലക്നോ അസംഗർ സ്വദേശി മുഹമ്മദ് വാസിമിന്റെ (36) മൃതദേഹമാണ്‌ റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. സ്പോൺസറോ കുടുംബാംഗങ്ങളോ എത്താത്തത് മൂലം അനാഥാമായി കിടന്നിരുന്ന മൃതദേഹത്തിന്റെ വിവരങ്ങൾ തേടി റിയാദ് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം ചെയർമാൻ സിദ്ദീഖ് തുവ്വൂരിനെ കഴിഞ്ഞ ദിവസം പോലീസ് ബന്ധപ്പെടുകയും വിഷയത്തിൽ ഇടപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.  ഇതെതുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയ സിദ്ദീഖ് വാസിം ഉപയോഗിച്ചിരുന്ന ഫോൺ പോലീസിൽ നിന്നും വാങ്ങി പരിശോധിച്ച് സഹോദരന്റെ ഫോൺ നമ്പർ കണ്ടെത്തുകയും മരണ വിവരം കുടുംബത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ വാസിമിനെ കുറിച്ച് ഒരു മാസമായി വിവരമൊന്നുമില്ലെന്നും മരിച്ചതായി വിവരം ലഭിച്ചിരുന്നില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞത്. കഴിഞ്ഞ ഒമ്പത് വർഷമായി സൗദിയിലുള്ള വാസിം അൽഖസീമിൽ വെൽഡറായി ജോലി ചെയ്തു വരികയായിരുന്നു. നാല്‌ വർഷം മുമ്പാണ്‌ റിയാദിലെത്തു ന്നത്. ഇതിനിടെ സ്പോൺസറുമായുണ്ടായ തർക്കത്തെ തുടർന്ന് ഹുറൂബാക്കപ്പെടുകയും നാല്‌ വർഷമായി നാട്ടിൽ പോകാൻ സാധിച്ചിരുന്നുമില്ല. കഴിഞ്ഞ മാസം എട്ടിനാണ്‌ വാസിമിനെ ഒരു വർക്ക് ഷോപ്പിന്നടുത്ത് റിക്കവറി വാനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.  പോലീസെത്തിയാണ്‌ മൃതദേഹം അവിടെ നിന്ന് മാറ്റിയത്. കുടുംബത്തിന്റെ അനുമതി പത്രം കിട്ടിയിട്ടുണ്ടെന്നും മൃതദേഹം ഇവിടെ തന്നെ മറവ് ചെയ്യുമെന്നും സിദ്ദീഖ് ‘സുപ്രഭാത’ത്തോട് പറഞ്ഞു.

\


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.