2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ആണവ നിരായുധീകരണം: കൊറിയന്‍ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും

പ്യോങ്‌യാങ്: കൊറിയന്‍ ഉപഭൂഖണ്ഡത്തെ ആണവമുക്തമാക്കാനുള്ള തീരുമാനം പ്രാവര്‍ത്തികമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി ഉത്തര കൊറിയ- ദക്ഷിണ കൊറിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഉ. കൊറിയയിലെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ തകര്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.
ഏപ്രില്‍ 27നു നടന്ന ചരിത്രപരമായ കൊറിയന്‍ ഉച്ചകോടിയുടെ തുടര്‍ച്ചയായാണു യോഗം നടക്കുക. ഉ.കൊറിയന്‍ വൃത്തങ്ങളാണു യോഗവിവരം പുറത്തുവിട്ടത്.
ഈ മാസം 23നും 25നുമിടയില്‍ രാജ്യത്തെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ പൊളിച്ചുമാറ്റുമെന്ന് ഉ. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ അറിയിച്ചിരുന്നു.
അതിനിടെ, ഉ. കൊറിയയിലെ ഏറ്റവും വലിയ ആണവ പരീക്ഷണശാലയായ പുന്‍ഗ്ഗി-റിയിലെ കേന്ദ്രം പൊളിച്ചുമാറ്റല്‍ ആരംഭിച്ചതായി സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഉ.കൊറിയയില്‍നിന്നുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.