2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

ആണവായുധ നിരോധനം: യു.എന്‍ വോട്ടിങ്ങില്‍ ഇന്ത്യ വിട്ടുനിന്നു

ന്യൂയോര്‍ക്ക്: ആണവായുധങ്ങള്‍ നിരോധിക്കാനുള്ള യു.എന്‍ പൊതുസഭയുടെ പ്രമേയത്തിന്റെ വോട്ടിങ്ങില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ഇക്കാര്യത്തില്‍ ഇന്ന് വിശദീകരണം നല്‍കാമെന്ന് യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധി അറിയിച്ചു.
ഓസ്ട്രിയ, അയര്‍ലന്റ്, മെക്‌സികോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്.
123 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ 38 അംഗങ്ങള്‍ എതിര്‍ത്തു. 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
ചൈനയും പാകിസ്താനും ഇന്ത്യയുമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ യു.എന്‍ രക്ഷാസമിതിയിലെ ആണവ രാജ്യങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ് എന്നീ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.