2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആണവായുധങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ഉത്തരകൊറിയ

യുണൈറ്റഡ് നേഷന്‍സ്: ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് സ്വയം പ്രതിരോധത്തിനാണെന്ന് ഉത്തരകൊറിയ. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റി യോങ് ഹോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആണവ പദ്ധതിയുമായി മുന്നോട്ട് പോവുകയെന്നത് ഉത്തരകൊറിയയുടെ നയമാണ്. അമേരിക്ക ഉയര്‍ത്തുന്ന ഭീഷണി നേരിടേണ്ടതുണ്ട്. അതിനെ പ്രതിരോധിക്കാന്‍ ആണവ ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ സാധ്യമാവുകയുള്ളുവെന്നും റി യോങ് ഹോ പറഞ്ഞു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ജനങ്ങളുടെ സമാധാനത്തിനും ആണവായുധം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയുടെ വിലക്കുകള്‍ മറികടന്ന് തുടര്‍ച്ചയായി ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയിരുന്നു. പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അവയൊന്നും വകവെക്കാതെയാണ് ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.