2017 December 08 Friday
വിയര്‍പ്പ് വറ്റുന്നതിനു മുമ്പ് തൊഴിലാളിക്ക് അവന്റെ കൂലി കൊടുക്കുക
മുഹമ്മദ് നബി(സ)

ആണവാക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ചൈനക്കാര്‍ക്ക് ബോധവല്‍ക്കരണം

ബെയ്ജിങ്: ആണവായുധങ്ങളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ വിവരിച്ച് ചൈനീസ് മാധ്യമം. ഉത്തരകൊറിയക്ക് സമീപമുള്ള നഗരമായ ജിലിനില്‍ നിന്നുള്ള ജിലിന്‍ ഡെയ്‌ലി പത്രമാണ് ആണവായുധ ആക്രമങ്ങളില്‍ നിന്ന് രക്ഷപ്പെടാനാള്ള ബോധവല്‍ക്കരണം നല്‍കിയിരിക്കുന്നത്.
ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിനെ ഉത്കണഠയോടെ ചൈന വിലയിരുത്തുന്നത്. ദക്ഷിണ കൊറിയ- യു.എസ് സംയുക്ത സൈനിക അഭ്യാസം തുടരുന്നതിനിടെയാണ് ചൈനീസ് മാധ്യമത്തിന്റെ ബോധവല്‍ക്കരണം. എന്നാല്‍ ഒരു പേജോളം വരുന്ന ലേഖനത്തില്‍ ഏതെങ്കില്‍ രാജ്യവുമായി ആണവാക്രമണ സാധ്യത സൂചിപ്പിക്കുന്നില്ല. സാധാരണ ആയുധങ്ങളില്‍ നിന്ന് ആണവായുധങ്ങളുടെ വ്യത്യസ്തതയും അക്രമങ്ങളുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാമെന്നുമുള്ള നിര്‍ദേശങ്ങള്‍ പത്രം നല്‍കുന്നുണ്ട്.
ആണവായുധങ്ങള്‍ അഞ്ചു രീതിയിലാണ് ഉണ്ടാവുന്നത്. ലൈറ്റ് റേഡിയേഷന്‍, ബ്ലാസ്റ്റ് വേവ്‌സ്, ന്യൂക്ലിയര്‍ റേഡിയേഷന്‍, ന്യക്ലിയര്‍ ഇലക്ട്രോ-മാഗ്നറ്റിക്ക് പള്‍സ്, റോഡിയോ ആക്ടീവ് പൊലൂഷന്‍ എന്നിവയാണ് അവ. ആദ്യത്തെ നാലു ഇനങ്ങളുടെ ആക്രമണമുണ്ടായാല്‍ വീടിനു പുറത്താണെങ്കില്‍ ചെളിയില്‍ പുതയുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ നദിയിലോ മറ്റോ ചാടുക, ഉടനടിയുള്ള മരണത്തില്‍ നിന്ന് രക്ഷപ്പെടുക തുടങ്ങിയ വിശദീകരണങ്ങള്‍ ചിത്ര സഹിതമാണ് പത്രം പുറത്തുവിട്ടത്.
ജപ്പാനിലെ ഹിരോഷിമയിലുണ്ടായ ആണവാക്രമണത്തെ സംബന്ധിച്ച് പത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അന്ന് ലൈറ്റ് റേഡിയേഷന്‍, ബ്ലാസ്റ്റ് വേവ്‌സ് എന്നിവ അഗ്‌നിക്കും കൊടുങ്കാറ്റിനും കാരണമായെന്നും നഗരത്തിലെ 81 ശതമാനം കെട്ടിടങ്ങള്‍ തകര്‍ന്നെന്നും വിവരണത്തില്‍ പറയുന്നുണ്ട്.
അതിന്നിടെ ജിലിന്‍ ഡെയ്‌ലി പ്രസിദ്ധീകരിച്ച് ലേഖനം കൊറിയന്‍ ഭൂഖണ്ഡത്തിലുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കൊറിയന്‍ പ്രദേശങ്ങളില്‍ ഗൗരവ സാഹചര്യമാണുള്ളതെന്നും അതിനാല്‍ സാധാരണക്കാരെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്നും ഗ്ലോബല്‍ ടൈംസ് പറഞ്ഞു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.