2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണയെന്ന് മോദി

വാഷിംഗ്ടണ്‍: ആണവവിതരണ ഗ്രൂപ്പില്‍ അംഗത്വം നേടുന്നതിന് ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്‍തുണ. വൈറ്റ് ഹൗസില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്.

മിസൈല്‍ സാങ്കേതികവിദ്യ നിയന്ത്രണ സംവിധാനത്തില്‍ ചേരാനും ഇന്ത്യയെ അമേരിക്ക പിന്തുണയ്ക്കും. ലോകസമാധാനത്തിനും സുരക്ഷയ്ക്കും ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

കാലാവസ്ഥാ വ്യതിയാനം, പാരിസ് കരാര്‍ തുടങ്ങി ധാരാളം വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുകയുണ്ടായി, സുഹൃത് രാജ്യങ്ങളായ ഇന്ത്യയും യു.എസും എടുത്ത നേതൃപരമായ തീരുമാനങ്ങളില്‍ താന്‍ ആഭിമാനിക്കുന്നു എന്ന് മോദി അറിയിച്ചു.
35 വയസ്സില്‍ താഴെ പ്രായം വരുന്ന 80 കോടി ജനങ്ങളുള്ള ഒരു യുവ രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ കഴിവുകളെ യു.എസ് തിരിച്ചറിയുന്നുവെന്ന്‌ മോദി പറഞ്ഞു.

എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News