2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ആട്, കോഴി, മുയല്‍, മീന്‍, പച്ചക്കറി… എല്ലാം ഒരു കുടക്കീഴില്‍

പുത്തന്‍ പരീക്ഷണവുമായി ജൈവകര്‍ഷകന്‍

ഇരിട്ടി: കൃഷിയായാല്‍ ഇങ്ങനെ വേണം. ഒരു സെന്റില്‍ ആടും കോഴിയും മുയലും മീനും പച്ചക്കറിയും എല്ലാമായി പുത്തന്‍ പരീക്ഷണം നടത്തുകയാണ് തില്ലങ്കേരിയിലെ ജൈവകര്‍ഷകന്‍ ഷിംജിത്ത്. കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസി. പ്രൊഫസര്‍ വിപിന്റെ നേതൃത്വത്തിലാണ് ഈ കൃഷിരീതി നടപ്പാക്കുന്നത്. സ്ഥലപരിമിധി മൂലം കൃഷി ചെയ്യാന്‍ കഴിയാത്ത കര്‍ഷരെ ലക്ഷ്യമിട്ടാണ് പദ്ധതി. ആദ്യ ഘട്ടത്തില്‍ കുമരകം, വെള്ളായനി സര്‍വകലാശാല, തൃശ്ശൂര്‍, തില്ലങ്കേരി എന്നിവിടങ്ങളിലാണ് ഇവ ആരംഭിച്ചിരിക്കുന്നത്. മൂന്നു ലക്ഷത്തിലധികം രൂപ ചെലവ് വരുമെങ്കിലും കര്‍ഷകര്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കും. ഒരു സെന്റ് സ്ഥലത്ത് ഒരു കുടക്കീഴില്‍ ആട്, കോഴി, മുയല്‍, അസോള, മീന്‍, ഗ്രോബാഗില്‍ പച്ചക്കറി എന്നിവയാണ് വളര്‍ത്തുന്നത്. പച്ചക്കറി കൃഷിക്ക് ആവശ്യമായ വളം ആടുവളര്‍ത്തലിലൂടെയും മറ്റും ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഏകദേശം ഒരു വര്‍ഷം ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കാന്‍ കഴിയുമെന്നാണ് കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. പദ്ധതി ഉദ്ഘാടനത്തിനു മുമ്പേ തന്നെ ഷിംജിത്തിന്റെ കൃഷിരീതി ഫലം കണ്ടുകഴിഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.