2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

തൃക്കരിപ്പൂര്‍: ആടുകളെ  തെരുവുനായക്കൂട്ടം കടിച്ചുകൊന്നു. തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡിനു പരിസരത്തെ എ.ജി ലിയാക്കത്തിന്റെ വീട്ടിലെ രണ്ടു മാസം പ്രായമായവ ഉള്‍പ്പെടെ മൂന്ന് ആടുകളെയാണു നായ്ക്കള്‍ കടിച്ചുകൊന്നത്. ഇതില്‍ ഒരു കുട്ടിയാടിനെ നായ്ക്കള്‍ കടിച്ചുവലിച്ചു കൊണ്ടുപോവുകയും ചെയ്തു. ആട്ടിന്‍കൂടിന്റെ അടിഭാഗത്തുള്ള വിടവിലൂടെ കൂട്ടിനകത്തു കയറിയ നായക്കൂട്ടം വലിയ ആടിന്റെ അകിടു കടിച്ചെടുത്തു. കുട്ടിയാടിന്റെ കഴുത്തിനാണു മുറിവ്.
തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡു പരിസരം തെരുവുനായ്ക്കളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. പുലര്‍ച്ചെ ബസ് കത്തിരിക്കുന്നവര്‍ക്കും പത്രക്കെട്ടുകളെടുക്കാന്‍ എത്തുന്ന ഏജന്റുമാര്‍ക്കും നായ്ക്കള്‍ ഭീഷണിയാണ്.  


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.