2019 April 19 Friday
ഒരാളുടെ ഉപദ്രവത്തില്‍ നിന്നും അവന്റെ അയല്‍വാസി നിര്‍ഭയനായില്ലെങ്കില്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല -മുഹമ്മദ് നബി (സ)

ആജീവനാന്ത കാന്‍സര്‍ ചികിത്സാ പരിരക്ഷയുമായി ടി.സി.സി ക്യാന്‍ക്യുവര്‍

തിരുവനന്തപുരം: ആജീവനാന്ത സൗജന്യ ക്യാന്‍സര്‍ ചികിത്സാ പരിരക്ഷ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുമായി ട്രിവാന്‍ഡ്രം ക്യാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആവിഷ്‌കരിച്ച ക്യാന്‍ക്യുവര്‍- സുരക്ഷാ പദ്ധതിക്കു തുടക്കമായി. പദ്ധതിയില്‍ അംഗത്വം നേടുന്നവര്‍ക്കു സൗജന്യ കാന്‍സര്‍ ശസ്ത്രക്രിയ, സൗജന്യ റേഡിയേഷന്‍ ചികിത്സ, സൗജന്യ കീമോതെറാപ്പി എന്നിവ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണു ലഭിക്കുക. വ്യക്തിഗത അംഗത്വത്തിനു പുറമേ ദമ്പതികള്‍ക്ക് ഒരുമിച്ചോ, കുടുംബാംഗങ്ങള്‍ക്കു വേണ്ടിയോ പദ്ധതിയില്‍ ചേരാനും സൗകര്യമുണ്ട്.
ജീവിതത്തിന്റെ ഏതുഘട്ടത്തില്‍ കാന്‍സര്‍ ചികിത്സ വേണ്ടിവന്നാലും സമ്പൂര്‍ണ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയിലെ അംഗങ്ങള്‍ക്കു ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്ക് 50 ശതമാനം ഇളവോടെ  ചികിത്സ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ക്ക് ആജീവനാന്തകാലം അര്‍ഹതയുണ്ടാകും. ഒക്‌ടോബര്‍ 31നു മുന്‍പ് അംഗത്വം നേടുന്നവര്‍ക്കാണു മേല്‍പ്പറഞ്ഞ ആനുകൂല്യങ്ങള്‍ ലഭിക്കുക. വിവരങ്ങള്‍ക്ക്  9746466440.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.