2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഘോഷമാക്കി മാംസ വ്യാപാരികള്‍

നെട്ടൂര്‍: പെരുന്നാള്‍ വിപണി ആഘോഷമാക്കുകയാണ് ഇറച്ചിക്കച്ചവടക്കാര്‍. പെരുന്നാള്‍ വിഭവങ്ങളില്‍ മുഖ്യമായ എരുമ, പോത്ത്, ആട്, കോഴി എന്നിവ കച്ചവടക്കാര്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി.
കോഴി വില 138 രൂപയോളമെത്തിയിട്ടുണ്ട്. ആട് 500, ബീഫ് 260-280 ഇങ്ങനെയാണ് വില. പെരുന്നാള്‍ ദിവസത്തില്‍ വില കൂടുമോ എന്ന ശങ്കയിലാണ് നാട്ടുകാര്‍. നെട്ടൂര്‍ പ്രദേശത്ത് മാത്രം ഏഴ് ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നു.
പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി നാട്ടില്‍ ആടുവളര്‍ത്തല്‍ സജീവമായിട്ടുണ്ട്. വീട്ടുകളില്‍ വളര്‍ത്തുന്ന ആടുകള്‍ പെരുന്നാള്‍ അടുക്കുന്നതോടെ കച്ചവടക്കാര്‍ നേരിട്ടെത്തി വില പറഞ്ഞുറപ്പിച്ച് വില്‍പനക്കെത്തിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.