2020 August 15 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഘോഷങ്ങള്‍ ഐക്യം ഊട്ടിയുറപ്പിക്കാനുള്ളതാകണം: മാമുക്കോയ

കോഴിക്കോട്: വ്യത്യസ്ത മതങ്ങളുടെ ആഘോഷങ്ങള്‍ ജനങ്ങളെ തമ്മില്‍ ഐക്യപ്പെടുത്തുന്നതാകണമെന്ന് നടന്‍ മാമുക്കോയ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ഓണവും പെരുന്നാളും ഒരുമിച്ചുവന്നു. ഈ സാഹചര്യം ഒന്നിച്ച് ആഘോഷിക്കുന്നതിനു വിനിയോഗിക്കണം. ഒരു മതത്തിന്റെയും ആഘോഷങ്ങളോടു മുഖംതിരിക്കുന്ന പ്രവണത നന്നല്ലെന്നും മാമുക്കോയ പറഞ്ഞു.
ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍, സബ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം കെ.വി ബാബുരാജ്, അഡ്വ. കെ. തോമസ് മാത്യു പങ്കെടുത്തു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.