2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആഗ്രയില്‍ ഇരട്ട സ്‌ഫോടനം

ആഗ്ര: കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനുസമീപം രണ്ടിടത്ത് സ്‌ഫോടനം. ആര്‍ക്കും പരുക്കില്ല. ഇന്നലെ പുലര്‍ച്ചയോടെയാണ് സംഭവം. താജ്മഹലിനുനേരെ ഐ.എസ് ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിരിക്കെയാണ് സ്‌ഫോടനമുണ്ടായത്.
പ്രഹരശേഷി കുറഞ്ഞ ബോംബുകളാണ് പൊട്ടിത്തെറിച്ചത്. മാലിന്യക്കൂമ്പാരത്തിനിടയിലും തൊട്ടടുത്ത ഒരു വീടിന്റെ ടെറസിന് മുകളിലുമാണ് സ്‌ഫോടനമുണ്ടായത്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരാക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പ് പൊലിസ് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനസ്ഥലത്തുനിന്ന് 20 കി.മീറ്റര്‍ അകലെയുള്ള ഭന്‍ഡായി റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇത് ലഭിച്ചത്.
വെള്ളിയാഴ്ച വൈകീട്ടും ആഗ്ര റെയില്‍വേ സ്റ്റേഷനില്‍ അട്ടിമറി സാധ്യതയുണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. ചെന്നൈ-ജമ്മു ആന്‍ഡമാന്‍ എക്‌സ്പ്രസ് വരുന്നതിന് തൊട്ടുമുന്‍പായി പാളത്തില്‍ പാറക്കഷണം കണ്ടെത്തുകയായിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വന്‍ദുരന്തം ഒഴിവായത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.