2018 December 12 Wednesday
ഏറ്റവും വലിയ ഇരുമ്പുമറ സ്വന്തം മനസിനു ചുറ്റും നാം പണിയുന്നതാണ്-ജവഹര്‍ലാല്‍ നെഹ്‌റു

ആഗസ്റ്റ് 11 ന് ഭാഗിക സൂര്യഗ്രഹണം

മുംബൈ: ആകാശത്തിന്റെ മായാജാലങ്ങള്‍കൊണ്ട് സമ്പന്നമാണ് ഈ വര്‍ഷം. 2018ലെ മൂന്നാമത്തെ ഭാഗിക സൂര്യഗ്രഹണമാണ് ഓഗസ്റ്റ് 11 ദൃശ്യമാകുക. ജനുവരി 31-ലെ സൂപ്പര്‍ ബ്ലഡ് മൂണിനു ശേഷം ഫെബ്രുവരി 15ന് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായിരുന്നു. ജൂലായ് 27-നും 28നും ഇടയ്ക്കുണ്ടായ ബ്ലെഡ് മൂണിനുശേഷമുള്ളതാണ് ആഗസ്റ്റ് 11-ലെ ഈ ഭാഗിക സൂര്യഗ്രഹണം. ഉത്തരാര്‍ധ ഗോളത്തിലെ രാജ്യങ്ങളിലാണ് ഇത് ദൃശ്യമാകുന്നത്.

ഗ്രീന്‍ലാന്റിന് മേല്‍ 8.02 ന് ഭാഗികമായി സൂര്യന്‍ എത്തുന്നു. തുടര്‍ന്ന് ക്രമേണ സൂര്യന്‍ ഏഷ്യയിലേക്ക് നീങ്ങുന്നു. 9.46ന് സൂര്യഗ്രഹണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ 11.30 തോടുകൂടി സൂര്യഗ്രഹണം അവസാനിക്കും. എന്നാല്‍ ഇന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാവില്ല.

എന്താണ് ഭാഗിക സൂര്യഗ്രഹണം?

സൂര്യന്‍, ചന്ദ്രന്‍, ഭൂമി എന്നിവ ഒരേ നേര്‍രേഖയില്‍ വരിന്നു. ആ സമയത്ത് ചന്ദ്രന്‍ സൂര്യനെ മറയ്ക്കുകയും ഭൂമിയിലേക്ക് വരുന്ന സൂര്യപ്രകാശത്തെ തടയുകയും ചെയ്യുന്നു. ചിലപ്പോള്‍ സൂര്യന്‍ പൂര്‍ണ്ണമായോ അല്ലെങ്കില്‍ ഭാഗികമായോ മറഞ്ഞു പോകുന്നു. ഇതിനെയാണ് സൂര്യഗ്രഹണം എന്നു പറയുന്നത്. പൂര്‍ണസൂര്യഗ്രഹണ സമയത്ത് സൂര്യന്‍ മറയ്ക്കപ്പെടുന്നതിനാല്‍ ഭൂമിയില്‍ ഇരുട്ടനുഭവപ്പെടുന്നു. ഭാഗിക സൂര്യഗ്രഹണ സമയത്ത് ഭൂമിയില്‍ സൂര്യന്റെ ഒരു ഭാഗം മാത്രമേ ദൃശ്യമാകുകയുള്ളൂ.

ഭാഗിക സൂര്യഗ്രഹണം കാണുന്നത് സുരക്ഷിതമാണോ?

സൂര്യഗ്രഹണത്തിന്റെ ദിശ അറിയാനായി നാസ നിര്‍മ്മിച്ച ഗോഡാഡ് സ്‌പേസ് ഫൈറ്റ് സെന്റര്‍ (ജി എസ് എഫ് സി) ഭൂപടം പ്രകാരം ഈ ഭാഗിക സൂര്യഗ്രഹണം നോര്‍ത്ത് പൂള്‍, സൈബീരയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ദൃശ്യമാകുക. സൂര്യഗ്രഹണം ഒരിക്കലും നഗ്നനേത്രങ്ങള്‍ കൊണ്ട് വീക്ഷിക്കരുത്. അത് കാഴ്ച്ചശക്തിയെ കാര്യമായി ബാധിക്കും. അതുകൊണ്ടു തന്നെ സൂര്യഗ്രഹണം കാണാന്‍ പ്രത്യേക കണ്ണടകള്‍ ഉപയോഗിക്കണം. പിന്‍ഹോള്‍ ക്യാമറയുടെ സഹായത്തോടെയും സുരക്ഷിതമായി സൂര്യഗ്രഹണം വീക്ഷിക്കാവുന്നതാണ്.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.