2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആക്‌സിസ് ബാങ്ക് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡിങ്ങിനു തുടക്കം കുറിച്ചു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡിങ്ങിനു തുടക്കം കുറിച്ചു. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ആക്‌സിസ് ബാങ്കിന്റെ ഗ്രീന്‍ ബോണ്ട് ലിസ്റ്റ് ചെയ്യപ്പെട്ടതിന്റെ ഭാഗമായാണ് ട്രേഡിങ്ങിനു തുടക്കം കുറിച്ചത്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ ബാങ്കാണ് ആക്‌സിസ് ബാങ്ക്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ലൈമറ്റ് ബോണ്ട്‌സ്് സ്റ്റാന്‍ഡേര്‍ഡ്് ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഈ ബോണ്ട് 500 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമാഹരിച്ചിട്ടുണ്ട്. അഞ്ചു ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ഇടക്കാല ടേം നോട്ട് പദ്ധതിയുടെ ഭാഗമായാണ് ആക്‌സിസ് ബാങ്ക് തങ്ങളുടെ ആദ്യ ഗ്രീന്‍ ബോണ്ട് പുറപ്പെടുവിപ്പിച്ചത്. ഈ ബോണ്ടിലൂടെ സമാഹരിക്കുന്ന തുക വിവിധ ജനകീയ പദ്ധതികളില്‍ നിക്ഷേപിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.