2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ആക്‌സിസ് ബാങ്കില്‍ വീണ്ടും റെയ്ഡ്: 60 കോടി വ്യാജ നിക്ഷേപം കണ്ടെത്തി

നോയിഡ: ആക്‌സിസ് ബാങ്ക് നോയിഡ ശാഖയില്‍ നടത്തിയ റെയ്ഡില്‍ 20 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 60 കോടി നിക്ഷേപം കണ്ടെത്തി. നോയിഡ സെക്ടര്‍ 51 ലെ ബാങ്കില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഇത്രയും തുക കണ്ടെത്തിയത്.

തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പേരിലാണ് ഇവിടെ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അധികൃതര്‍ കണ്ടെത്തി.

രാജ്യത്ത ആക്‌സിസ് ബാങ്ക് ശാഖകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. നേരത്തെ ആക്‌സിസ് ബാങ്കിന്റെ ചാന്ദ്‌നി ചൗക് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ 44 വ്യാജ അക്കൗണ്ടുകളില്‍നിന്നായി 100 കോടി രൂപയാണ് ഇവിടെ നിന്നും കണ്ടെത്തിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.