2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ആംബുലന്‍സ് പൊട്ടിത്തെറിച്ചു; രോഗി മരിച്ചു, നഴ്‌സിന് ഗുരുതരം

 

കുട്ടനാട് (ആലപ്പുഴ): രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനിടെ തീപിടിച്ച ആംബുലന്‍സ് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ രോഗി ഹൃദയാഘാതം മൂലം മരിച്ചു.
ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ചമ്പക്കുളം കൊണ്ടാക്കല്‍ വട്ടപ്പുള്ളിത്തറ മോഹനന്‍ നായരാ (65) ണ് മരിച്ചത്. ചമ്പക്കുളത്ത് ഗവ. ആശുപത്രിക്കു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. നഴ്‌സിനു ഗുരുതര പരുക്കേറ്റു. സമീപത്തെ കടയും കാറും മൂന്നു ബൈക്കുകളും കത്തിനശിച്ചു.
ഹൃദയാഘാതം സംഭവിച്ചു ഗുരുതരാവസ്ഥയിലായ മോഹനന്‍ നായരുമായി ആംബുലന്‍സ് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു പോകുമ്പോഴാണ് അപകടം. അപകടത്തെ തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന മെയില്‍ നഴ്‌സ്, മോഹനന്‍ നായരുമായി പുറത്തേക്കു ചാടി. രോഗിയെ ഓട്ടോയില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുു. ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. നഴ്‌സിനു കൈക്കും കാലിനും പൊള്ളലേറ്റു. ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.