2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

അസ്‌ലം വധക്കേസ്; പൊലിസ് വലയില്‍ നിന്ന് പ്രതി രക്ഷപ്പെട്ടു

നാദാപുരം: വെള്ളൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് അസ്‌ലമിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാള്‍ പൊലിസിന്റെ വലയില്‍ നിന്നു സാഹസികമായി രക്ഷപ്പെട്ടു. സംഭവ ദിവസം കൊലയാളി സംഘം ഉപയോഗിച്ച ഇന്നോവ കാര്‍ ഓടിച്ചയാളെന്നു പൊലിസ് സംശയിക്കുന്ന സി.പി.എമ്മുകാരനായ കുണ്ടുതോടിലെ ടാക്‌സി ഡ്രെവറാണ് പൊലിസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടത്. പ്രതിയെത്തേടി മഫ്തിയിലെത്തിയ പൊലിസ് തൊട്ടില്‍പ്പാലത്തു വച്ച് വടകര ഭാഗത്തേക്ക് പോകാനാണെന്ന് പറഞ്ഞ് ഇയാളുടെ ജീപ്പ് ഓട്ടം വിളിക്കുകയായിരുന്നു. ജീപ്പ് കുറ്റ്യാടി ഭാഗത്തേക്ക് എത്താറായപ്പോള്‍ പിന്നാലെ പൊലിസ് വാഹനം കണ്ട പ്രതി ടൗണിലെ ഗതാഗതക്കുരുക്കിനിടയില്‍ ജീപ്പ് നിര്‍ത്തി മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.
ജീപ്പില്‍ മഫ്തിയിലുണ്ടായിരുന്ന പൊലിസുകാരെയും പിന്‍തുടര്‍ന്നു വന്ന സി.ഐ  ഉള്‍പ്പെടെയുള്ളവരെയും വെട്ടിലാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഈ സമയം ടൗണ്‍ ജങ്ഷനില്‍ യൂത്ത് ലീഗിന്റെ പ്രതിഷേധ പ്രകടനവും നടക്കുന്നുണ്ടായിരുന്നു. തൊട്ടില്‍പ്പാലത്ത് വച്ച് പ്രതിയെ നേരിട്ട് അറസ്റ്റ് ചെയ്യുന്നത് ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് കരുതിയ പൊലിസ് അതൊഴിവാക്കാന്‍ ആസൂത്രണം ചെയ്ത പദ്ധതിയാണ് പ്രതി മുങ്ങിയതോടെ പൊളിഞ്ഞത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.